ന്യൂഡൽഹി: ഡൽഹി സർവകലാശാല ക്യാമ്പസിലെ ക്യാന്റീൻ വിഭവങ്ങളെ കുറിച്ച് വിദ്യാർത്ഥികളോട് പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം പൂർണ്ണമായും മാറ്റരുത്, ചിലകാര്യങ്ങൾ അങ്ങനെ തന്നെ നിലനിർത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സർവകലാശാലയുടെ നോർത്ത്, സൗത്ത് ക്യാമ്പസുകളിലെ ഭക്ഷണശാലകളിൽ ലഭിക്കുന്ന പല തരത്തിലുള്ള പലഹാരങ്ങളുടെയും രുചി അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. ഇന്നും അവയുടെ രുചി മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് ക്യാമ്പസിലെ പട്ടേൽ ചെസ്റ്റിൽ കിട്ടുന്ന ചായയും നൂഡിൽസും സൗത്ത് ക്യാമ്പസിലെ മോമോസ് ഓഫ് ചാണക്യയും തീർച്ചയായും രുചിച്ചിരിക്കണം അവയുടെ രുചി മാറുന്നില്ലെന്ന് നിങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
Comments