ജയ്പൂർ: പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാം നാൾ വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 44-കാരനായ ജസബ് ഖാനാണ് ദാരുണാന്ത്യം.
ജൂൺ 20-നാണ് ജസബ് ഖാൻ ആദ്യം പാമ്പുകടിയേറ്റത്. തുടർന്ന് നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ശേഷം വീട്ടിലെത്തിയ ജസബ് ഖാന് ജൂൺ 26-ന് വീണ്ടും പാമ്പുകടിയേറ്റു. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
രാജസ്ഥാനിലെ മരുഭൂമി പ്രദേശത്ത് കാണപ്പെടുന്ന പ്രത്യേകയിനം വിഷ പാമ്പാണ് റണ്ട് തവണയും ജസബ് ഖാനെ കടിച്ചത്. ആദ്യത്തെ പാമ്പുകടിയിൽ നിന്ന് രക്ഷപ്പെട്ട് സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് ജസബ് ഖാന് രണ്ടാമതും കടിയേറ്റത്. അതുകൊണ്ടാണ് വിഷം അതിജീവിക്കാൻ കഴിയാതിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
Comments