കൊച്ചി : നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാൻ ഒത്തുകൂടിയ പാർട്ടികൾ നടത്തിയ അഴിമതികളുടെ വിവരങ്ങൾ പങ്ക് വച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി . കോൺഗ്രസ് മുതൽ ആം ആദ്മി വരെ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരിക്കുന്നത് .
ഈ കേസുകളിൽ ജാമ്യത്തിൽ ഉള്ളവരോ കോടതി വിധി കാത്തിരിക്കുന്നവരോ ആണ് മോദിയെ പുറത്താക്കാൻ ഒത്തുകൂടിയത്. ഇവരുടെ മോദി വിരോധത്തിന്റെ കാരണം അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? രാജ്യത്തെ കട്ടു മുടിച്ചവർ വേണോ രാജ്യത്തിന്റെ കാവൽക്കാർ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്- എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
OMR. ഒന്നും മറന്നിട്ടില്ല രാമ.
നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാൻ ഒത്തുകൂടിയ പാർട്ടികളുടെ പ്രോഗ്രസ് കാർഡ് അഥവാ രാജ്യം കണ്ട കുംഭകോണങ്ങൾ.
1. കോൺഗ്രസ്സ്.
………….
1. ബോഫോഴ്‌സ് അഴിമതി – 60 കോടി
2. നാഷണൽ ഹെറാൾഡ് അഴിമതി – 91 കോടി
3. കൽക്കരി കുംഭകോണം – 1.86 ലക്ഷം കോടി
4. ടൂ ജി സ്പെക്ട്രം അഴിമതി – 1.76 ലക്ഷം കോടി. ഡി.എം. കെയ്‌ക്കൊപ്പം
5. ഹെലികോപ്റ്റർ അഴിമതി – 3600 കോടി
6. കോമൺ വെൽത്ത് ഗെയിംസ് അഴിമതി – 90 കോടി
7. ഐ.എൻ.എക്സ് മീഡിയ അഴിമതി – 305 കോടി
8. ഇതും വിവിധ സംസ്ഥാനങ്ങളിലേതും ഉൾപ്പടെ കഴിഞ്ഞ 70 വർഷം കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന അഴിമതി 4.8 ലക്ഷം കോടി.
2. ഡി.എം. കെ.
…………..
1. ടൂ ജി സ്പെക്ട്രം അഴിമതി – 1.76 ലക്ഷം കോടി. കോൺഗ്രസിനൊപ്പം
2. സംസ്ഥാനത്ത് വിവിധ അഴിമതികൾ – 12,000 കോടി.
3. സമാജ് വാദി പാർട്ടി.
………………
സംസ്ഥാനത്ത് വിവിധ അഴിമതികൾ – 97,000 കോടി
4. ബി.എസ്.പി.
……………
പ്രതിമ കുഭകോണം – 4200 കോടി
5. തൃണമൂൽ കോൺഗ്രസ്
…………….
ശാരദാ ചിട്ടി തട്ടിപ്പ് – 3000 കോടി
6. ടി.ആർ.എസ്
…………
1. വായ്പാ കുംഭകോണം – 1064 കോടി
2. കോഴിത്തീറ്റ കുംഭകോണം – 1000 കോടി
3. മദ്യനയ കുംഭകോണം – 100 കോടി ആം ആദ്മിക്കൊപ്പം.
7. സി.പി.എം
……..
1. ലാവലിൻ അഴിമതി – 365 കോടി
2. സഹകരണ ബാങ്ക് കുംഭകോണം – 1000 കോടിക്ക് മുകളിൽ.
8. ആം ആദ്മി പാർട്ടി.
………..
1. മദ്യനയ കുംഭകോണം – 100 കോടി ടി.ആർ.എസിനൊപ്പം.
2. പാനിക് ബട്ടൺ കുംഭകോണം – 800 കോടി.
9. എൻ.സി.പി
………….
ജലസേചന കുംഭകോണം – 70,000 കോടി
ലിസ്റ്റ് അപൂർണ്ണമാണെന്ന് അറിയാം. ഈ കേസുകളിൽ ജാമ്യത്തിൽ ഉള്ളവരോ കോടതി വിധി കാത്തിരിക്കുന്നവരോ ആണ് മോദിയെ പുറത്താക്കാൻ ഒത്തുകൂടിയത്. ഇവരുടെ മോദി വിരോധത്തിന്റെ കാരണം അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ?
രാജ്യത്തെ കട്ടു മുടിച്ചവർ വേണോ രാജ്യത്തിന്റെ കാവൽക്കാർ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്.
















Comments