ഡയമണ്ട് നെക്‌ളേസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് അനുശ്രീ. അതിനുശേഷമുള്ള അനുശ്രീയുടെ എല്ലാ ചിത്രങ്ങളും ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി ആരാധകരെ സമ്പാദിക്കാൻ അനുശ്രീയ്‌ക്ക് സാധിച്ചു. താരത്തിന്റെ പല ചിത്രങ്ങളും പോസ്റ്റുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
‘ഒരുപാട് തളർച്ചകളിലൂടെ കടന്നു പോയ ഒരാഴ്‌ച്ചയാണിത്. ഭയം തോന്നിയ ഏഴ് ദിവസങ്ങൾ. വിഷമങ്ങളും ഏകാന്തതയും മാത്രം നിറഞ്ഞ ഒരാഴ്‌ച്ച, ആശങ്കകൾ ഒരുപാട് തോന്നിയ ദിനങ്ങൾ, ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകൾ നിറഞ്ഞ നാളുകൾ. ഇതെല്ലാം പരിഹരിക്കപ്പെടുന്ന നിമിഷത്തിനായി ഞാൻ കാത്തിരുന്നു. പക്ഷേ അതിൽ ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന് ഉറപ്പായി. അതുകൊണ്ട് ഞാൻ മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു’.
‘എനിക്കായി ഒരു ലോകം കാത്തിരിപ്പുണ്ട്. സ്നേഹം നൽകുന്ന ഒരു കുടുംബം കാത്തിരിപ്പുണ്ട്. കൂടെ എന്നും പിന്തുണ നൽകുന്ന സുഹൃത്തുക്കളും. മുന്നിലുള്ളത് മനോഹരമായ ഒരു ജീവിതമാണ്. ഇന്ന് മുതൽ ദുഃഖം നിറഞ്ഞ നാളുകളിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. ഈ സങ്കടങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കുന്ന അവസാന നിമിഷമായിരിക്കും ഇത്. പുതിയ ജീവിതം ഇവിടെ നിന്ന് തുടങ്ങുന്നു’എന്നാണ് അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മുമ്പും രോഗാവസ്ഥയെ കുറിച്ച് അനുശ്രീ തുറന്നു പറഞ്ഞിരുന്നു. ‘ഇതിഹാസ’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു അനുശ്രീയ്‌ക്ക് അസുഖം ബാധിച്ചത്. തോളിന് സമീപത്തായി എക്സ്ട്രാ ബോൺ വളർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു താരം. അതിൽ ഞരമ്പുകൾ ചുറ്റി ഞെരുങ്ങിയ അവസ്ഥയിലായിരുന്നു. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ഒരുപാട് നാളുകൾ നീണ്ട ചികിത്സയ്‌ക്ക് ശേഷം അതീജിവിച്ചാണ് അനുശ്രീ വീണ്ടും സിനിമയിലെത്തിയത്.
Comments