കുഞ്ഞൻ ടീമുകളോട് പോലും തോൽവി! ഇന്ത്യ വേദിയാകുന്നത് ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്; ക്രിക്കറ്റ് രാജാക്കൻമാർക്ക് ഇനിയൊരു ഉയിര്‍ത്തെഴുന്നേൽപ്പുണ്ടോ?
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഞ്ഞൻ ടീമുകളോട് പോലും തോൽവി! ഇന്ത്യ വേദിയാകുന്നത് ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്; ക്രിക്കറ്റ് രാജാക്കൻമാർക്ക് ഇനിയൊരു ഉയിര്‍ത്തെഴുന്നേൽപ്പുണ്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

രണ്ടുതവണ ലോകചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യതനേടാത്തത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ഒരു കാലത്ത് ലോക ക്രിക്കറ്റിന്റെ നെറുകയിൽ വാണിരുന്ന കരീബിയൻ കരുത്ത് ഇന്ന് കുഞ്ഞൻ ടീമുകളോട് പോലും മുട്ടിനിൽക്കാനാവാതെ ഏകദിന ലോകകപ്പിൽ യോഗ്യത നേടാനാവാതെ പുറത്താവുമ്പോൾ പഴികേൾക്കുന്നത് വീൻഡീസ് ക്രിക്കറ്റ് ബോർഡും ഒരുപിടി താരങ്ങളുമാണ.്

ക്വാളിഫയർ സൂപ്പർ സിക്സിൽ കരീബിയൻ സംഘം ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലന്റിനോട് ഏഴുവിക്കറ്റിന് പരാജയപ്പെട്ടാണ് ഏകദിനലോകകപ്പിന് യോഗ്യതനേടാനാകാതെ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത വീൻഡീസ് 181 റൺസിൽ പുറത്തായി.മറുപടി ബാറ്റിങിന് ഇറങ്ങിയ സ്‌കോട്‌ലൻഡ് 43.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനൽ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയർത്തി.

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ പൊന്നുംവിലയുള്ള താരങ്ങളുടെ പേരുകളിൽ കരീബിയൻ സംഘത്തെ കാണാം. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗ്രൗണ്ടിലും ഒരുപോലെ തിളങ്ങുന്നവരാണ് വെസ്റ്റ് ഇൻഡീസ് താരങ്ങൾ.എന്നാൽ ഇവരിൽ പലരും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കാറില്ല. ട്വന്റി20 ലീഗുകൾ ഓടിനടന്നു കളിക്കുന്നതിനിടെ ദേശീയ ടീമിലേക്കുള്ള സിലക്ഷനു പോലും പലരും എത്താറില്ല. ആഭ്യന്തര ലീഗുകളിൽ തിളങ്ങുന്ന താരങ്ങൾ ദേശീയടീമിലേക്കെത്താതതാണ് കരീബിയൻ ക്രിക്കറ്റിന്റെ ദുർബലതയ്‌ക്ക് കാരണം.

ഷായ് ഹോപ്, ജേസൻ മുഹമ്മദ്, റോഷ്ടൻ ചേസ്, ജയ്സൻ ഹോൾഡർ, നിക്കോളാസ് പുരാൻ, കാർലോസ് ബ്രാത്വെയ്റ്റ്, റോവ്മാൻ പവൽ, കയ്റൻ പൊള്ളാർഡ് തുടങ്ങി പത്തോളം താരങ്ങളാണ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ വെസ്റ്റിൻഡീസ് ടീമിന്റെ ക്യാപ്റ്റന്മാരായത്. ക്യാപ്റ്റൻസിയിലെ ഈ അസ്ഥിരത ടീം സിലക്ഷനിലും പ്രകടനമാണ്. 3 വർഷത്തിനിടെ തുടർച്ചയായി മൂന്നിൽ അധികം മത്സരങ്ങളിൽ ഒരേ ടീമിനെ ഇറക്കാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം ക്രിക്കറ്റിലെ ഒരുകാലത്തെ രാജാക്കൻമാരുടെ പതനത്തിന് കാരണമായി.

രണ്ട് ട്വൻറി 20 ലോക കിരീടങ്ങൾ ഉയർത്തിയ ഏക ക്യാപ്റ്റനായ സാക്ഷാൽ ഡാരൻ സമി മുഖ്യ പരിശീലകനായിട്ടും ഷായ് ഹോപിനെ പോലൊരു ഏകദിന ഫോർമാറ്റ് സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റനായിട്ടും വെസ്റ്റ് ഇൻഡീസിന് ഇന്ത്യൻ ലോകകപ്പിന് ടിക്കറ്റെടുക്കാൻ സാധിക്കാതെ വന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മൂന്ന് മത്സരങ്ങളിലും വെസ്റ്റ്ഇൻഡീസ് തോറ്റിരുന്നു.സ്‌കോട്‌ലൻഡിനോട് ഏഴ് വിക്കറ്റിന് പുറമെ നെതർലൻഡിനോട് സൂപ്പർ ഓവറിലും സിംബാബ്വെയോട് 35 റൺസിനും വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുകയായിരുന്നു.1975, 1979 ലോകകപ്പുകളിലാണ് വെസ്റ്റ് ഇൻഡീസ് കിരീടം നേടിയത്. 48 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് യോഗ്യത നേടാനാകാതെ ടീം പുറത്താകുന്നത്. ഏകദിനത്തിൽ വിൻഡീസിനെതിരെ സ്‌കോട്ട്‌ലൻഡിന്റെ ആദ്യ ജയം കൂടിയാണിത്.

 

Tags: westfallIndiesworlcup
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies