കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ പ്രദീപന് വീടൊരുങ്ങുന്നു. ഭിന്നശേഷിക്കാരനായ പ്രദീപന് വീടൊരുക്കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് സർക്കാർ അധികൃതർ നടപ്പിലാക്കിയിരുന്നില്ല. ജനം ടിവിയാണ് ഈ വാർത്ത പുറം ലോകത്തെത്തിച്ചത്. വാർത്തയ്‌ക്ക് പിന്നാലെ ഒരു സ്വകാര്യ സ്ഥാപനം പ്രദീപിന് വീട് പണിത് നൽകാൻ തയ്യാറായി മുന്നോട്ടുവരികയായിരുന്നു.
20 വർഷത്തെ പ്രദീപന്റെ കാത്തിരിപ്പാണ് ഒരു വീട് എന്നത്. വീടെന്ന സ്വപ്നത്തിനായി പ്രദീപൻ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. 2022-ൽ മനുഷ്യവകാശ കമ്മീഷൻ വീട് നൽകണമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും അതും നടപ്പിലായില്ല. മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും വീട് അനുവദിച്ച് നൽകാത്ത വാർത്ത ജനം ടിവിയിലുടെയാണ് പുറം ലോകമറിഞ്ഞത്.
2020-ലാണ് ജനം ടിവിയുടെ ആദ്യ സംഘം പ്രദീപന്റെ വീട്ടിലെത്തുന്നത്. പിന്നീട് നീതിയ്‌ക്ക് വേണ്ടിയുള്ള പ്രദീപന്റെ പോരാട്ടത്തിൽ ജനം ടിവിയും ഒപ്പമുണ്ടായി. ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനമാണ് പ്രദീപന് വീട് നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നത്. എന്നാലും പ്രദീപന് തുണയൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ സംഭവം.
















Comments