ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിനും ടീസറിനും പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, ടോവിനോ തോമസ്, തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.
മനോജ് കെ.യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിന്റോ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ: നിഷാദ് യൂസഫ്, സംഘട്ടനം: സുപ്രീം സുന്ദർ.
Comments