ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വെർച്വൽ ഉച്ചകോടി നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്‌ക്ക് 12.30ന് ആരംഭിക്കുന്ന ഉച്ചകോടി മൂന്ന് മണിയോടെ സമാപിക്കും ഡൽഹിയിൽ നേരിട്ട് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ജൂൺ ആദ്യം തീരുമാനം മാറ്റുകയായിരുന്നു.
അവസാന എസ്സിഒ ഉച്ചകോടി നടന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലാണ്. എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഗോവയിൽ നേരിട്ട് നടന്നിരുന്നു. പാക്കിസ്ഥാന്റെ ബിലാവൽ ഭൂട്ടോ സർദാരി, ചൈനയുടെ ക്വിൻ ഗാങ്, റഷ്യയുടെ സെർജി ലാവ്റോവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു
എസ്സിഓ ഉച്ചകോടിയിൽ 2017-ലാണ് ഇന്ത്യ പൂർണ്ണ അംഗരാജ്യമായി മാറുന്നത് അത് വരെ നിരീക്ഷക രാജ്യമായി തുടരുകയായിരുന്നു. എസ്സിഒയുടെ എല്ലാ മേഖലകളിലും ഇന്ത്യ വളരെ സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ഇന്ത്യ എസ്സിഒ ഉച്ചകോയിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയാണ്. 2022 സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിൽ സമർഖണ്ഡ് ഉച്ചകോടിയിലാണ് ഇന്ത്യ എസ്സിഒയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
















Comments