ഡൽഹി: ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലഘട്ടത്തിൽ ശോഭിച്ച് നിന്ന ഫെഡറേഷൻ കപ്പ് ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം മടങ്ങിവരുന്നു. 2023-24 സീസണിൽ ടൂർണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ഐ ലീഗിലേക്ക് അഞ്ച് പുതിയ ക്ലബ്ബുകളെ കൂടി ഉൾപ്പെടുത്താനും എഐഎഫ്എഫ് തീരുമാനിച്ചു. ഐ ലീഗിലേക്ക് കോർപ്പറേറ്റ് എൻട്രിക്കായി അപേക്ഷ സമർപ്പിച്ച അഞ്ച് പേരെയും ഉൾപ്പെടുത്തി ലീഗ് ശക്തമാക്കുക എന്നതാണ് ലക്ഷ്യം.
2023-24 സീസൺ മുതൽ ഫെഡറേഷൻ കപ്പ് ഇന്ത്യയിലെ പ്രധാന ടൂർണമെന്റായിരിക്കുമെന്ന് എഐഎഫ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.എഐഎഫ്എഫിന്റെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എസ്എ) സെക്രട്ടറി എം. സത്യനാരായണനെ നിയമിച്ചു. തിങ്കളാഴ്ച ചേർന്ന ഫെഡറേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഐഎംഎസ് ഫിനാൻസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (വാരാണസി), നാംധാരി സീഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിഡ യുണൈറ്റഡ് സ്പോർട്സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു, കർണാടക), കോൺകാറ്റനേറ്റ് അഡ്വെസ്റ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് (ഡൽഹി), ബങ്കർഹിൽ പ്രൈവറ്റ് ലിമിറ്റഡ് (അംബാല, ഹരിയാണന) എന്നിവരാണ് ഐ ലീഗിലേക്ക് കോർപ്പറേറ്റ് എൻട്രിക്കായി അപേക്ഷ സമർപ്പിച്ചവർ.
















Comments