ചെന്നൈ: കഞ്ചാവ് കൈവശം വെച്ച കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ വെറുതെ വിട്ട് കോടതിയുടെ ഉത്തരവ്. തെളിവുകൾ എലി തിന്നുവെന്ന പോലീസിന്റെ വിചിത്ര വാദത്തിനൊടുവിൽ പ്രതികളെ വെറുതെ വിടുന്നുവെന്ന് ഉത്തരവിടുകയായിരുന്നു. കേസിലെ പ്രതികളായ രാജഗോപാലിനെയും നാഗേശ്വര റാവുവിനെയുമാണ് കുറ്റവിമുക്തമാക്കിയത്.
ഇരുപത്തിരണ്ട് കിലോ കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ 2020-ലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണവും നടത്തി. എന്നാൽ കേസ് കോടതിയിലെത്തിയപ്പോൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 50 ഗ്രാം കഞ്ചാവ് പോലീസ് സമർപ്പിച്ചു. ഫോറൻസിക് പരിശോധനയ്‌ക്കായി 50 ഗ്രാം അയച്ചെന്നും കോടതിയെ അറിയിച്ചു.
തുടർന്ന് കഞ്ചാവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ എലി തിന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ മറുപടി. എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന ഇരുപത്തിരണ്ട് കിലോ കഞ്ചാവ് കോടതിയിൽ സമർപ്പിക്കാൻ കഴിയാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്.
















Comments