സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത. വരുന്ന ഒരു വർഷത്തേക്ക് അഭിനയിക്കില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിനെ ബാധിച്ച മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്‌ക്കാണ് താരം സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്. സിനിമകൾക്ക് വേണ്ടി വാങ്ങിയ അഡ്വാൻസ് തുക നിർമ്മതാക്കൾക്ക് തിരികെ നൽകുമെന്നും നടി അറിയിച്ചിട്ടുണ്ട്.
വിജയ് ദേവരക്കൊണ്ടുയുമായി ഖുശി എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് സാമന്ത ഇപ്പോൾ. രണ്ട് ദിവസത്തിനകം ചിത്രീകരണം പൂർത്തിയാകുമെന്നാണ് വിവരം. വരുൺ ധവാനുമൊത്തുള്ള ഡിറ്റാഡൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ഇനി പുതിയ പ്രോജക്ടുകളൊന്നും ഒപ്പിടേണ്ടെന്നാണ് സാമന്തയുടെ തീരുമാനം.
കഴിഞ്ഞ വർഷമാണ് മയോസൈറ്റിസ് എന്ന രോഗം ബാധിച്ച കാര്യം വെളിപ്പെടുത്തിയത്. പേശികളിൽ വീക്കം വെയക്കുന്ന അവസ്ഥയാണ് ഇത്. രോഗത്തിനെതിരെ പേരാടിയതിനെ കുറിച്ച് പലതവണ നടി തുറന്ന് പറഞ്ഞിട്ടിട്ടുണ്ട്. കണ്ണുകളിൽ സൂചി കുത്തുന്ന വേദനയാണെന്നും ചില ദിവസങ്ങളിൽ കടുത്ത ക്ഷീണമാണ് അനുഭവപ്പെടാറുള്ളതെന്നുമാണ് താരം അന്ന് പറഞ്ഞത്.
Comments