കാറിന്റെ പ്രശ്‌നമെന്താണെന്ന് ഒരു പക്ഷെ അത്ര എളുപ്പം കണ്ടെത്താൻ സാധിച്ചുവെന്ന് വരില്ല. എന്നാൽ കണ്ടെത്തിക്കഴിഞ്ഞാൽ പ്രശന പരിഹാരം വളരെ എളുപ്പമാകും എന്നതാണ് വാസ്തവം. കാറിന്റെ പ്രശ്‌നങ്ങൾ അവ പുറപ്പെടുവിക്കുന്ന പുകയുടെ നിറത്തിലൂടെ കണ്ടെത്താൻ സാധിയ്‌ക്കും. പുകയുടെ നിറവും മണവും മനസിലാക്കി പ്രശനമെന്തെന്ന് വേഗത്തിൽ കണ്ടെത്താൻ സാധിയ്‌ക്കും. നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലാണ് പുക പുറത്തേയ്‌ക്ക് വരികയാണെങ്കിൽ ഇത് കാറിന്റെ പ്രശ്‌നങ്ങൾ കൂടിയാണ് വ്യക്തമാക്കുന്നത്.
കാറിൽ നിന്നും നീല നിറത്തിലുള്ള പുക വരുന്നത് കംമ്പൽഷൻ ചേംബറിൽ ഓയിൽ കത്തുന്നതിന്റെ സൂചന ആയിരിക്കാം. പിസ്റ്റൺ റിങ്ക്‌സ്, തെറ്റായ വാൽവ് സീലുകൾ, പോസിറ്റീവ് ക്രാങ്കേസ് വെന്റിലേഷൻ സംവിധാനത്തിന്റെ തകരാറുകൾ എന്നിവയായിരിക്കാം ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലെ കാരണങ്ങൾ. എന്നാൽ വെള്ള നിറത്തിലുള്ള പുകയാണ് കാറിൽ നിന്നും പുറന്തള്ളുന്നതെങ്കിൽ കംപൽഷൻ ചേംബറിൽ വെള്ളത്തിന്റെയോ കൂളെന്റിന്റെയോ സാന്നിദ്ധ്യമായിരിക്കാം ഒരു പക്ഷ ഉണ്ടായിരിക്കുക. ഇത് കാറുകളിൽ കാണപ്പെടുന്ന സാധാരണയായ പ്രശ്‌നങ്ങളിൽ ഒന്നാണ്. ഈ പ്രശ്‌നം പൊട്ടിയ സിലിണ്ടർ ഹെഡ്, ഗാസ്‌കറ്റ് തകരാറോ അല്ലെങ്കിൽ കേടായ അൻടേക്ക് മാനിഫോൾഡ് എന്നിവ കൊണ്ട് സംഭവിച്ചേക്കാം.
കറുത്ത നിറങ്ങളിലും പുക പുറത്തേയ്‌ക്ക് വരുന്നത് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ്. കാറിലെ ഇന്ധനവും വായുവും കൂടിക്കലരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഓക്‌സിജൻ സെൻസർ തകരാരും എയർഫിൽറ്റർ തകരാറുമാണ് കറുത്ത നിറത്തിൽ പുക ഉണ്ടാകുന്നതിനുള്ള കാരണം. ഇതിന് പുറമേ കാറിന്റെ പുകയുടെ മണവും ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിയ്‌ക്കാറുണ്ട്. കരിഞ്ഞതോ കത്തുന്നതോ പോലെ മണം ഉണ്ടാകുന്നത് കംമ്പൽഷൻ ചേംബറിൽ ഓയിൽ കലർന്നത് മൂലമാണ്. മൂക്കടപ്പിയ്‌ക്കുന്ന രീതിയിൽ ഉള്ളതോ ദുർഗന്ധം പോലെയുള്ളതോ ആയ ഗന്ധം കാറ്റലറ്റിക് കൺവർട്ടറിലെ പ്രശ്‌നമാകാം വ്യക്തമാക്കുന്നത്. കാറിന്റെ എക്‌സ്‌ഹോസ്റ്റ് പ്രഷർ കുറയുന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്. എക്‌സ്‌ഹോസ്റ്റ് പ്രഷർ കുറയുന്നത് എഞ്ചിനിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കാം. എക്സ്ഹോസ്റ്റ് പുകയുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുകയാണെങ്കിൽ കാറിലെ പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കാൻ സാധിയ്‌ക്കും.
















Comments