ഫോബിയകളെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്. എന്തിനോടെങ്കിലുമുള്ള അമിത ഭയത്തേയാണ് ഫോബിയ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ഭൂമിയിലുള്ള എല്ലാ തരം വസ്തുക്കളും എടുക്കുകയാണെങ്കിൽ അതിൽ പലതിനോടും പേടിയുള്ളവരുണ്ട്. പൂവിനെ പേടിയ്‌ക്കുന്നവരും, വെള്ളത്തെ പേടിയ്‌ക്കുന്നവരും, പ്രാണികളെ പേടിയോടെ നോക്കുന്നവരും, സാഹചര്യങ്ങളെ എങ്ങനെ കരുത്തോടെ നേരിടുമെന്ന് ഭയപ്പെടുന്നവരും, പ്രകൃതിയെ പേടിയ്‌ക്കുന്നവരും തുടങ്ങി ഫോബിയയുടെ പട്ടിക ഇങ്ങനെ നീളും. അടുത്തിടെ പുതിയ തരത്തിലുള്ള ഒരു ഫോബിയ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓട്ടോമാറ്റനോഫോബിയ എന്നാണ് ഈ ഫോബിയയുടെ പേര്.
നമുക്കിടയിൽ തന്നെയുള്ള പലർക്കും ഓട്ടോമാറ്റനോഫോബിയ ഉണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ രൂപസാദൃശ്യമുള്ള പാവകൾ, റോബോട്ടുകൾ എന്നിവ കാണുമ്പോൾ ഭയപ്പെടുന്ന അവസ്ഥയെയാണ് ഓട്ടോമാറ്റനോഫോബിയ എന്ന് അറിയപ്പെടുന്നത്. ഈ വസ്തുക്കൾ മുന്നിലേയ്‌ക്ക് വരുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിയ്‌ക്കും. ഇതിലൂടെ നമുക്ക് തിരിച്ചറിയാൻ സാധിയ്‌ക്കും. വിറയൽ, കരച്ചിൽ, ഹൃദയമിടിപ്പ് എന്നീ ലക്ഷണങ്ങളാകും ഈ അവസ്ഥയിൽ ഉണ്ടാകുക.
ലോകത്ത് നിരവധി ആളുകൾ ഇത്തരത്തിൽ ഓട്ടോമാറ്റനോഫോബിയ ബാധിതർ ആണെന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ അവസ്ഥയെ ഭയപ്പെടേണ്ടതില്ലെന്നും കൃത്യമായ ചികിത്സ സ്വീകരിക്കുകയാണെങ്കിൽ രോഗത്തെ ചെറുക്കാൻ സഹായകമാകുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഹിപ്‌നോസിസ് എന്നീ ചികിത്സാ മാർഗ്ഗങങ്ങളാകും ഇതിന് വേണ്ടി അവലംബിയ്‌ക്കുക.
















Comments