കൈകളിലെ തഴമ്പ് കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വാഹനമോടിക്കുന്നവരിലും സ്ഥിരമായി ഭാരിച്ച പണികൾ ചെയ്യുന്നവരിലും തഴമ്പ് പതിവ് കാഴ്ചയാണ്. എന്തിനേറെ പറയുന്നു സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പേനയോ, പെൻസിലോ ഉപയോഗിക്കുമ്പോൾ വിരലിന്റെ അറ്റത്ത് തഴമ്പ് വരാത്തവരായി ആരും ഉണ്ടാവുകയില്ല. ഇനി തഴമ്പിന്റെ കാര്യമോർത്ത് ആരും തലപുകയ്‌ക്കേണ്ടതില്ല. തഴമ്പ് മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ നോക്കാം..
കൈകൾ ചൂടൂവെള്ളത്തിൽ മുക്കി വയ്‌ക്കുക
കൈകൾ ചെറുചൂടുവെള്ളത്തിൽ പത്തോ പതിനഞ്ചോ മിനിറ്റ് മുക്കി വയ്‌ക്കുകയാണെങ്കിൽ അത് നിങ്ങളുടെ കൈകളെ മൃദുലമാക്കാൻ സഹായിക്കും. ഇതേസമയം തഴമ്പുള്ള ഭാഗം ഒരു സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്.
ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിക്കുക
ചർമ സംരക്ഷണത്തിനായി റോസ് വാട്ടറും ഗ്ലിസറിനും ഉത്തമമാണ്. ഇവ സമാസമം എടുത്ത് കൈകളിൽ പുരട്ടുന്നത് തഴമ്പ് ഇല്ലാതാക്കാനും കൈകൾ മൃദുവാക്കാനും സഹായിക്കും.
ആപ്പിൾ സിഡർ വിനഗർ
നിങ്ങളുടെ കൈകളിൽ ഏത് ഭാഗത്താണോ തഴമ്പ് ഉള്ളത്, ആ ഭാഗത്ത് കുറച്ച് ആപ്പിൾ സിഡർ വിനഗർ പുരട്ടി കെട്ടി വെച്ച് രാത്രിമുഴുവൻ കിടക്കുക. വിനഗറിലുള്ള അസിഡിറ്റി തഴമ്പിന്റെ കട്ടി കുറയ്‌ക്കാൻ സഹായിക്കുന്നു.
ഇവയെല്ലാം ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്..
കൈകളിലെ തഴമ്പിന് നല്ല വേദന ഉണ്ടെങ്കിൽ അത് ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്, സ്വയം ചികിത്സ ചെയ്യരുത്.
Comments