ഐസ്വാൾ: മിസോറാമിൽ നാല് കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ഐസ്വാൾ സ്വദേശികളായ ലാലിയൻതാംഗ (33), ഡേവിഡ് ലാല (28)എന്നിവരാണ് അറസ്റ്റിലായത്. മിസോറാം പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. കോടിക്കണക്കിന് രൂപ വിലമതിയ്‌ക്കുന്ന 4.691 കിലോ മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
ഐസ്വാൾ തുവാംപുയി മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. പരിശോധനയിൽ തുവാംപുയിയിലെ ഒരു ഹോട്ടലിനുള്ളിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കൂടുതൽ നിയമ നടപടികൾക്കായി പോലീസ് കേസ് എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















Comments