ജയ്പൂർ ;യുപി എടിഎസ് മേധാവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജമായി നിർമ്മിച്ച അസം ഖാൻ പിടിയിൽ. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നാണ് എടിഎസ് ഇയാളെ പിടികൂടിയത്. ഉത്തർപ്രദേശിൽ തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും നിയമവിരുദ്ധ പദ്ധതികൾ തകർത്ത യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മേധാവിയുടെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അസം ഖാൻ വ്യാജമായി നിർമ്മിക്കുകയായിരുന്നു. എടിഎസ് എഡിജി നവീൻ അറോറയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് നിർമ്മിച്ച് പലരിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. ഇതി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പോലും ഉൾപ്പെട്ടിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ യുപി എടിഎസ് കൃത്യമായി നിരീക്ഷിച്ച് സോഷ്യൽ മീഡിയ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ഐപി വിലാസം എവിടെയാണെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോപാൽഗഡ് പ്രദേശത്തായിരുന്നു ലൊക്കേഷൻ. ഇതിന് ശേഷം യുപി എടിഎസിന്റെ ഒരു സംഘം ഭരത്പൂരിലേക്ക് പോയി. ഭരത്പൂരിലെ ഗോപാൽഗഡ് പോലീസ് സ്റ്റേഷന് കീഴിലുള്ള ചാന്ദ്പുര ഗ്രാമത്തിൽ നിന്ന് അസം ഖാനെ യുപി എടിഎസ് അറസ്റ്റ് ചെയ്തു. എഡിജി എടിഎസ് എന്ന പേരിൽ തന്നെ അസം ഖാൻ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് എടിഎസ് പ്രതികളെ യുപിയിലേക്ക് കൊണ്ടുവന്നത്. നിലവിൽ അസമിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് എടിഎസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇയാൾ നിരവധി പേരിൽ നിന്ന് ഇങ്ങിനെ പണം തട്ടി എന്നാണ് വിവരം.















Comments