രാജ്യത്ത് പൗരന്റെ പ്രധാന രേഖകളിൽ ഒന്നായി കണക്കാക്കുന്നത് പാൻകാർഡ് ആണ്. നിക്ഷേപങ്ങൾ, വായ്പകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും നികുതി ദായകരുടെ മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ നില ഏകീകരണത്തിനും വേണ്ടിയാണ് സർക്കാർ പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നിലവിൽ വന്നത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ ഉണ്ടായിരുന്നത്. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 139എഎ പ്രകാരം 2023 ജൂൺ 30-ന് ഉള്ളിൽ ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യേണ്ടത് നിർബന്ധമായിരുന്നു. ലിങ്ക് ചെയ്യാത്ത പക്ഷം ജൂലൈ ഒന്ന് മുതൽ പാൻ പ്രവർത്തനരഹിതമാകും.
പാൻ പ്രവർത്തനരഹിതമാകുന്നതോടെ സാമ്പത്തിക ഇടപാടുകളിൽ നിരവധി പ്രതിസന്ധികളാകും ഉണ്ടാകുക. ഇതോടെ വ്യക്തികൾക്ക് ചെയ്യാൻ സാധിക്കാതെ വരുന്ന ചില സാമ്പത്തിക ഇടപാടുകളുണ്ട്.
പ്രവർത്തനരഹിതമായ പാൻകാർഡ് ഉള്ള ഒരു വ്യക്തിയ്‌ക്ക് ചെയ്യാൻ സാധിക്കാത്ത 10 സാമ്പത്തിക ഇടപാടുകൾ….
i) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു അക്കൗണ്ട് തുറക്കൽ
ii) ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുന്നത്.
iii) ഡീമാറ്റ് അക്കൗണ്ട് തുറക്കൽ
iv) ഒരു ഹോട്ടലിലോ റെസ്റ്റോറന്റിലോ ബില്ലിന് 50,000 രൂപയിൽ കൂടുതലുള്ള തുക പണമായി നൽകുന്നത്.
v) വിദേശ കറൻസി വാങ്ങുന്നതിനുള്ള പേയ്മെന്റ്.
vi) മ്യൂച്വൽ ഫണ്ടിലേക്ക് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്.
vii) കടപ്പത്രങ്ങളോ ബോണ്ടുകളോ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ്.
viii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ബോണ്ടുകൾ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ്.
ix) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ.
x) ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള തുകയ്‌ക്കുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ അല്ലെങ്കിൽ പേ ഓർഡറുകൾ അല്ലെങ്കിൽ ബാങ്കറുടെ ചെക്കുകൾ എന്നിവ വാങ്ങുന്നത്.
Comments