ജയ്പൂർ: കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അറിയിച്ചു. പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ ആർക്കും അധികാരമില്ലെന്നും കോൺഗ്രസ് പ്രവർത്തകരെ വേണുഗോപാൽ ഓർമ്മിപ്പിച്ചു.
എല്ലാവരും അച്ചടക്കം കർശനമായി പാലിക്കണമെന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് പാർട്ടിക്കുള്ളിൽ സംസാരിച്ചു തീർക്കണം. പാർട്ടിയിലെ ആഭ്യന്തര രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തുപോയി പറയാനുള്ള അധികാരവും സ്വാതന്ത്ര്യവും ആർക്കും നൽകിയിട്ടില്ല. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ഓർപ്പിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
മത്സരിക്കാൻ താത്പര്യപ്പെടുന്ന ഓരോ കോൺഗ്രസുകാരുടെയും വിജയ സാധ്യത കണക്കിലെടുത്ത് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കും. സെപ്റ്റംബർ ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
















Comments