കോട്ടയം: ബാലഗോകുലം 48-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ഇന്ന് മുതൽ 9 വരെയാണ് സമ്മേളനം നടക്കുക. സംസ്ഥാന നിർവാഹക സമിതി യോഗം ആരംഭിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്തു .
നാളെ നടക്കുന്ന ഉദ്ഘാടനസഭ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 1200-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനവും നാളെ നടക്കും. ഗുരുപൂജ, ഗുരുവന്ദനം മുൻ ജസ്റ്റിസ് കെടി തോമസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന വാർഷിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും.
















Comments