എറണാകുളം; ഭീകരനേതാവ് അബ്ദുൽ നാസർ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ച് കെ.ടി. ജലീൽ എം.എൽ.എ.സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയിലെ ഇളവ് അവസാനിക്കുന്നതിനെ തുടർന്ന് മഅദനി ഇന്ന് രാത്രി ബെംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് ജലീലിന്റെ സന്ദർശം. മഅദനിയുടെ അവസ്ഥയിൽ വേദന പങ്കുവച്ചുള്ള കുറിപ്പും ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്. വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിക്കുന്നു. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല.
രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അപകടകരമാംവിധം ഉയർന്നു നിൽക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ മഅദനി സാഹിബ് എനിക്കഭിമുഖമായി ചെരിഞ്ഞ് കിടന്നു. ഏതാനും സമയം ഒന്നും മിണ്ടാതെ ഞങ്ങൾ മുഖാമുഖം നോക്കി. മൗനത്തിന് വിടചൊല്ലി ഞാനാണ് സംസാരത്തിന് തുടക്കമിട്ടത്. പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. ഒന്നോ രണ്ടോ വാക്കുകളിൽ പ്രതികരിച്ചു. സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് മടങ്ങി.’ ജലീൽ കുറിച്ചു.
മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിച്ചതിന്റെ പേരിൽ ശത്രുക്കളുടെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായ യാസറിന്റെ മകൻ അമ്മാറിനോടും കുടുംബത്തോടും നബി തിരുമേനി വിളിച്ചു പറഞ്ഞ വാക്കുകൾ അവിടം മുഴുവൻ പ്രതിദ്ധ്വനിക്കുന്നത് പോലെ തോന്നി; ‘യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗ്ഗമാണ്’ എന്നുപറഞ്ഞാണ് ജലീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments