ന്യൂഡൽഹി; എൻസിസിയുടെ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം പുറത്തിറക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാസ്‌കർ ആചാര്യ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പെയിസ് ആപ്ലിക്കേഷനും ജിയോ ഇൻഫോർമാറ്റിക്‌സും ചേർന്നാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിൽ നിന്നാണ് സോഫ്റ്റ് വെയർ സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതൊരു സിംഗിൾ വിൻഡോ സോഫ്റ്റ് വെയറാണ്. കാഡെറ്റുകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധമാണ് സോഫ്റ്റ് വെയറിന്റെ രൂപകൽപ്പന
ഒരു വിദ്യാർത്ഥി എൻ.സി.സിയിൽ അംഗമാവുന്നതു മുതൽ പൂർവ്വ വിദ്യാർത്ഥിയാകുന്നത് വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കും. പുതിയ സംവിധാനം സർട്ടിഫിക്കറ്റുകളുടെ സുഗമമായ വിതരണത്തിനും എൻസിസി കേഡറ്റുകളുടെ ഒരു അഖിലേന്ത്യ ഡാറ്റാബേസ് അവരുടെ ജോലി സമയത്ത് സൃഷ്ടിക്കുന്നതിനും സഹായകമാകും.
എൻ.സി.സി കാഡെറ്റുകൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് വേണ്ടിയുള്ള ഒരു കരാറിൽ എസ്.ബി.ഐയുമായി എൻ.സി.സി മന്ത്രാലയം ധാരണയിലായി. ഇവർക്ക് ചെക്ക് ബുക്കും ഡെബിറ്റ് കാർഡും പാസ് ബുക്കും എസ്.ബി.ഐയുടെ പഹിൽ ഉദാൻ സ്‌കീമിലൂടെയാകും നൽകുക.ഓരോ വർഷവും അഞ്ചുലക്ഷത്തോളം എൻ.സി.സി കാഡെറ്റുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. എൻ.സി.സിയിൽ അവരുടെ ട്രെയിനിംഗ് പൂർത്തിയാകുന്നതുവരെയോ 18വയസ് തികയുന്നതുവരെയോ ഈ അക്കൗണ്ടുകൾ ഉപയോഗിക്കാം.
















Comments