കൊൽക്കത്ത : ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ പ്രധാന നേതാവ് അബു തൽഹ അറസ്റ്റിൽ .കൊൽക്കത്ത പോലീസിബ്റ്റെ സ്പെഷ്യൽ ഫോഴ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലെ സാബുജ് ബാഗ് പ്രദേശത്ത് നിന്നാണ് അബു തൽഹയെ ധാക്ക കൗണ്ടർ ടെററിസം ആന്റ് ട്രാൻസ്നാഷണൽ ക്രൈം യൂണിറ്റ് പിടികൂടിയത് .
ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആണ് അബു താൽഹ .ഇന്ത്യയിൽ പഠിക്കവേയാണ് അബു തൽഹ ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചത് . ബംഗാൾ പോലീസ് നടപടികൾ ആരംഭിച്ചതോടെ ഇന്ത്യ വിട്ട് ബംഗ്ലാദേശിലെത്തി .അന്വേഷണത്തിൽ അബു തൽഹ , തന്റെയും ഭാര്യ ഫാരിയ അഫ്രിയയുടെയും പേരിൽ വ്യാജ ആധാർ കാർഡുകൾ അടക്കം നിർമ്മിച്ചതായി കണ്ടെത്തി .
ഇന്ത്യയിൽ അബു തൽഹയ്‌ക്കെതിരെ 10 ഓളം കേസുകൾ നിലവിലുണ്ട് . .കൂച്ച് ബീഹാർ , അസം , ഡൽഹി എന്നിവിടങ്ങൾ താൻ സന്ദർശിച്ചതായി ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു . ബംഗ്ലാദേശ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കൊൽക്കത്ത പോലീസ് .
















Comments