ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. മികച്ച അഭിനയ മികവിനും താരം അഭിനന്ദനം അർഹിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളിൽ ഇടം നേടി. എന്നാൽ ഷാരൂഖ് ഖാന് അഭിനയം അറിയില്ല, സുന്ദരനുമല്ല, കച്ചവടം മാത്രമാണ് ചെയ്യുന്നതെന്നും പാക് നടി പാക് നടി മഹ്‌നൂർ ബലോച്ച് പറയുന്നു.
‘ഷാരൂഖ് ഖാനെക്കുറിച്ച് എന്റെ അഭിപ്രായം അദ്ദേഹത്തിന് അഭിനയം അറിയില്ല എന്നതാണ്. അത്രയും സുന്ദരനല്ല. പക്ഷെ ഒരു വലിയ ബിസിനസുകാരനാണ്, മാർക്കറ്റിംഗ് എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്റെ ആരാധകരും ആളുകളും എന്നോട് വിയോജിക്കാം, അവർ അങ്ങനെയായിരിക്കണം. അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണ്, സ്വയം നല്ല പോലെ മാർക്കറ്റിംഗ് ചെയ്യുന്നു. അത്ര വിജയിക്കാത്ത ഒരുപാട് നല്ല നടന്മാരുണ്ട്.- മഹ്‌നൂർ ബലോച്ച് പറഞ്ഞു.
അതേസമയം പാക് നടിയെ വിമർശിച്ച് ഷാരൂഖിന്റെ ആരാധകർ രംഗത്തെത്തി . ‘അവൾ എന്താണ് പറയുന്നത്. ഷാരൂഖ് ഒരു മികച്ച നടനാണ്, ‘നിങ്ങൾ പറഞ്ഞത് തികച്ചും തെറ്റാണ്, അവൻ വികാരങ്ങളുടെ രാജാവാണ്, അവന്റെ കണ്ണുകൾ സംസാരിക്കുന്നു, അഭിനയം പിന്നീട് വരുന്നു , മാഡം ജി. നിങ്ങളോട് ഒരുപാട് ബഹുമാനമുണ്ട്, പക്ഷേ ഇവിടെ നിങ്ങൾക്ക് തെറ്റി.’- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
















Comments