മായം കലരാത്ത ഭക്ഷ്യവസ്തു ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, അത് ചക്കയാണ്. മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ് ചക്കയും പുഴുക്കും കുരുവുമൊക്കെ. മൾബെറി കുടുംബത്തിലെ അംഗമായ ചക്കയുടെ പുറം മടൽ ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇടിച്ചക്ക, പഴം ചക്ക, മൂത്ത ചക്ക അങ്ങനെ ഓരോ ഘട്ടത്തിലും ചക്ക സ്വാദിഷ്ടമാണ്. കൂഴ, വരിക്ക എന്നിങ്ങനെ രണ്ട് തരം ചക്കകളാണ് നാട്ടിലുള്ളത്.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചക്ക. രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ചക്ക നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ലോകത്തിലെ ഏറ്റവും വലിയ ഫലത്തിന്റെ ഗുണങ്ങൾ അറിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു കപ്പ് ചക്കയിൽ 155 കലോറി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ,സി, റൈബോഫ്‌ളേവിൻ നിയാസിൻ, തയാമിന്ഡ, ഫേളോറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ചക്ക. സോഡിയം, കൊളസ്‌ട്രോൾ എന്നവ വളരെ കുറവാണ് ചക്കയിൽ.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ചക്ക മിതമായ അളവിൽ കഴിച്ചാൽ ഈ രോഗം നിയന്ത്രണവിധേയമാകും. പ്രധാനമായും ചക്കപ്പഴത്തിൽ പൊട്ടാസ്യത്തിന്റെ അംശം കൂടുതലായതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്നു. ക്യാൻസർ തടയാനും ചക്കയ്‌ക്ക് കഴിവുണ്ട്. ഇതിലെ ലിഗ്നാൻസ് എന്ന പോളിന്യൂട്രിയന്റാണ് ഇതിന് സഹായിക്കുന്നത്. ഇവ അർബുദകാരണമായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളുടെ നാശം സാവാധനത്തിലാക്കുന്നു. ചക്കപ്പഴത്തിലടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദഹനക്കേട്, മലബന്ധം എന്നിവയുള്ളവർ ചക്കയും ചക്കപ്പഴവും ശീലമാക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്‌ക്കാനും ഇത് നല്ലതാണ്. വിളർച്ചയുള്ളവർക്കും ചക്ക ശീലമാക്കാം. കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്തുന്ന വെറ്റമിൻ എയും ചക്കയിൽ ധാരാളമുണ്ട്.
വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വൈറ്റമിൻ സിയും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ചക്ക നല്ലതാണ്. തൈറോയ്ഡ് രോഗമുള്ളവർക്ക് ചക്ക മികച്ചതാണ്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന കോപ്പർ തൈറോയ്ഡ് ശമിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പ്രമേഹമുള്ളവർക്ക് കണ്ണും പൂട്ടി ചക്ക കഴിക്കാവുന്നതാണ്. അന്നജവും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകളെ കുറയ്‌ക്കാൻ ചക്കയ്‌ക്കാകും. പ്ലാവിലയും പ്രമേഹത്തിന് ഔഷധമാണ്. ഇതിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകൾക്ക് ആരോഗ്യമേകുന്നു. അസ്ഥി സംബന്ധമായ അസുഖങ്ങളെ തടയാൻ സഹായിക്കുന്നു. എല്ലുകളുടെ സാന്ദ്രത കൂട്ടി എല്ലുകളെ ശക്തിയും ആരോഗ്യവും ഉളളതാക്കി മാറ്റുന്നു. മഗ്‌നീഷ്യം ശരീരത്തിലെ കാൽസ്യത്തിന്റെ ആഗീരണത്തെ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മാംഗനീസ്, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കളും ചക്കപ്പഴത്തിലുണ്ട്.
















Comments