തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീടുകളിൽ വെള്ളം കയറി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വീടിന്റെ എല്ലാ മുറികളിലേക്കും വെള്ളം കയറിയതോടെ വീട്ടുകാരും ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ഫയർഫോഴ്സിന്റെ പമ്പിന് തകരാർ സംഭവിച്ചതിനാൽ ഇടയ്‌ക്ക് പമ്പിങ് നിർത്തി വെച്ചിരുന്നു. പൊട്ടിയ പൈപ്പ് അധികൃതർ അടയ്‌ക്കാത്തതിനാൽ കൂടുതൽ വെള്ളം കയറുന്നുണ്ടായിരുന്നു. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി.
ഒരാഴ്ച മുന്‍പ് ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് പൊട്ടിയുള്ള വെള്ളമാണ് വീടിനകത്തേക്ക് കയറിയത്.
















Comments