17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാൻ ഇന്ത്യ. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ച 36 അംഗ ടീമിൽ 9 പേർ വനിതകളാണ്. 21 നീന്തൽ താരങ്ങളും 2 ഡൈവിംഗ് താരങ്ങളുമുണ്ട്. 13 പേരടങ്ങുന്ന വാട്ടർപോളോ ടീമിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വാട്ടർപോളോ ടീമിന് കേന്ദ്ര കായികമന്ത്രലയത്തിന്റെ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. 13 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ വാട്ടർപോളോ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കുന്നത്. 2010-ലാണ് അവസാനമായി വാട്ടർപോളോ ടീം ഏഷ്യൻ ഗെയിംസിൽ മത്സരിച്ചത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പ്രതീക്ഷ വയ്‌ക്കുന്നത് മലയാളി താരം സാജൻ പ്രകാശ്, ഗ്വാങ്ചൗ ഗെയിംസിലെ മെഡൽ ജേതാവ് വീർധവാൽ ഘഡെ എന്നിവരിലാണ്. ഈ കഴിഞ്ഞ ദേശീയ ഗെയിംസ് നീന്തലിൽ, കേരളത്തിന്റെ ഈ ഗോൾഡൻ ബോയ് ഗോൾഡൻ ട്രിപ്പിളും തികച്ചിട്ടുണ്ട്. 200 മീറ്ററിലെ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സാജൻ പ്രകാശ്. 50 മീറ്റർ ഫ്രീസ്റ്റെലിലും ബട്ടർഫ്ളൈ വിഭാഗങ്ങളിലെ സ്വർണനേട്ടത്തിലൂടെയാണ് വീർധവാൽ ഘഡെ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്.
ടീം: നീന്തൽ- അനീഷ് ഗൗഡ, ആര്യൻ നെഹ്‌റ, അദ്വൈത് പേജ്, എ.എസ്. ആനന്ദ്, കുശാഗ്ര റാവത്, എസ്.പി. ലികിത്, സാജൻ പ്രകാശ്, ശ്രീഹരി നടരാജ്, താനിഷ് ജോർജ് മാത്യു, ഉത്കർഷ് പാട്ടീൽ, വിശാൽ ഗ്രെവാൾ, വീർധവാൽ ഖാഡെ. വനിതകൾ- അനന്യ നായക്, ദിനിധി ദേസിങു, ഹഷിക രാമചന്ദ്രൻ, എ.കെ. ലിനേഷ, മാനാ പട്ടേൽ, നിനാ വെങ്കടേഷ്, പാലക് ജോഷി, ശിവാങി ശർമ, വൃർതി അഗർവാൾ. സിദ്ധാർത്ഥ ബജ്രംഗ് പർദേശ്, ഹെമാൻ ലണ്ടൻ സിങ് എന്നിവരാണ് ഡൈവിംഗ് ടീം അംഗങ്ങൾ.
















Comments