കോഴിക്കോട് : ബീച്ചാശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ വാക്‌പോരും സംഘർഷവും. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏഴരയോടെ ജോലിയ്‌ക്ക് വരാൻ വൈകിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റത്തിലായത്. ഇത് പിന്നീട് സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.
ഡോക്ടർമാരുടെ സംഘർഷം അല്പസമയം നീണ്ടു നിന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. പിന്നീട് ഹൗസ് സർജന്മാരുടെ മുറിയിലേക്ക് സംഘർഷം നീണ്ടു. അര മണിക്കൂറോളം നീണ്ട പ്രശ്നം മുതിർന്ന ഡോക്ടർമാരും മമറ്റുമെത്തിയായിരുന്നു നിയന്ത്രണ വിധേയമാക്കിയത്. സംഘർഷം നടക്കുമ്പോൾ മുപ്പതിലേറെ രോഗികൾ ചികിത്സയ്‌ക്കായി ഇവിടെ നിൽക്കുന്നുണ്ടായിരുന്നു. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പീന്നിട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന സ്ഥിതിവരെയുണ്ടായി. രോഗികളുടെ ചികിത്സ വൈകിയതോടെ രോഗികളും ഒപ്പം വന്നവരും പ്രതിഷേധിക്കുകയും ചെയ്തു.
















Comments