ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വൻറി20യിൽ കേരളാ താരം മിന്നുമണിക്ക് സ്വപ്‌നതുല്യമായ അരങ്ങേറ്റം. തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തിയാണ് കേരളാ താരം അരങ്ങേറ്റ മത്സരം ആഘോഷമാക്കിയത്. അഞ്ചാം ഓവറിലാണ് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ മിന്നുവിന് പന്ത് നൽകിയത്.ആദ്യ പന്തുകളിൽ താരത്തിനെ സിക്‌സിനും ഫോറിനും പറത്തിയെങ്കിലും നാലാം പന്തിൽ ഷാമിമ സുൽത്താനയെ ജമീമ റോഡ്രിഗസിന്റെ കൈകളിലെത്തിച്ചാണ് താരം മറുപടി നൽകിയത്. രണ്ടോവർ പൂർത്തിയാക്കിയ താരം 15 റൺസ് മാത്രമാണ് വിട്ടുനൽകിയത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ 53/2 എന്ന നിലയിലാണ് ബംഗ്ലാദേശ്. പൂജ വസ്ത്രക്കറിനാണ് രണ്ടാം വിക്കറ്റ് ലഭിച്ചത് മകളുടെ വിക്കറ്റ് നേട്ടം വയനാട്ടിലെ വീട്ടിലിരുന്ന മൊബൈൽ ഫോണിലാണ് താരത്തിന്റെ മതാപിതാക്കൾ മത്സരം കണ്ടത്. ഐ.പി.എൽ കളിക്കുന്ന ആദ്യ മലയാളി വനിത താരവും മിന്നുമണിയായിരുന്നു.മകളുടെ അരങ്ങേറ്റ മത്സരം വയനാട്ടിലെ വീട്ടിലിരുന്നാണ് മിന്നുവിന്റെ മാതാപിതാക്കള്‍ കണ്ടത്.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സ്മൃതി മന്ഥാന(വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പർ), പൂജ വസ്ത്രക്കർ, ദീപ്തി ശർമ്മ, അമൻജോത് കൗർ, അനുഷ ബരെഡ്ഡി, മിന്നു മണി.
Comments