യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഡെപ്യൂട്ടി ആർക്കിടെക്റ്റിലോക്കും വിവിധ തസ്തികളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. 71 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജൂലൈ 27 വരെ അപേക്ഷിക്കാവുന്നതാണ്.
ലീഗൽ ഓഫീസർ- 2, സയന്റിഫിക് ഓഫീസർ- 1, ഡെപ്യൂട്ടി ആർക്കിടെക്റ്റ്- 53, സയന്റിസ്റ്റ് ‘ബി’- 7, ജൂനിയർ സയന്റിഫിക് ഓഫീസർ- 2, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി- 2,ഡയറക്ടർ ജനറൽ- 1, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 3 എന്നിങ്ങനെയാണ് ഒഴിവുകൾ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസിയും ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റ് സന്ദർശിച്ച്, ഡെപ്യൂട്ടി ആർക്കിടെക്റ്റ് റിക്രൂട്ടിമെന്റിനുള്ള ലിങ്ക് തിരഞ്ഞെടുക്കുക. പുതിയ ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ തിരയുക. ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്. തുടർന്ന് ഫീസടച്ച് അപേക്ഷ നൽകാവുന്നതാണ്.
















Comments