ന്യൂഡൽഹി: ചികിത്സ തേടിയെത്തിയ രോഗി ഡോക്ടർക്ക് നൽകിയത് വ്യാജനോട്ട്. മുംബൈയിലാണ് സംഭവം. മനൻ വോറയെന്ന ഓർത്തോ സർജനാണ് കൺസൾട്ടേഷൻ ഫീയായി കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഡമ്മി നോട്ട് ലഭിച്ചത്. കള്ളനോട്ട് കയ്യിൽ കിട്ടിയാൽ ഇത് പോലീസിനെ അറിയിക്കണമെന്നിരിക്കെ പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു ഡോക്ടറുടെ പ്രതികരണം. സാമൂഹ്യ മാദ്ധ്യമത്തിൽ നോട്ടിന്റെ ചിത്രം പങ്കുവെച്ച് രസകരമായി സംഭവം വിവരിച്ചിരിക്കുകയാണ് ഡോക്ടർ മനൻ വോറ.
തനിയ്‌ക്ക് കള്ളനോട്ട് കിട്ടിയെന്ന വിവരം ത്രെഡ്‌സ് ആപ്പിലൂടെയായിരുന്നു ഡോക്ടർ അറിയിച്ചത്. അടുത്തിടെ ഒരു രോഗി തന്നെ കാണാൻ വന്നിരുന്നു. കൺസൾട്ടേഷൻ ഫീസ് തന്റെ റിസപ്ഷനിസ്റ്റിനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ അവർ ആ നോട്ട് പരിശോധിച്ചില്ല. വ്യാജനോട്ട് തരുമെന്ന് ആരു വിചാരിക്കില്ലല്ലോ. എന്നാൽ തനിക്ക് കിട്ടിയ നോട്ട് സ്‌കൂൾ പ്രോജക്ടിന് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഡോക്ടർ ത്രഡിൽ കുറിച്ചു.
പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്നും താൻ ഇപ്പോഴും വിശ്വസിക്കുന്നത് തനിക്ക് ആ നോട്ട് നൽകിയയാൾ അത് വ്യാജനോട്ടാണെന്ന് ശ്രദ്ധിക്കാതെ കൈമാതായിരിക്കാമെന്നുമാണെന്നും മനൻ വോറ പറയുന്നു. ഇപ്പോൾ നോട്ടിന്റെ ചിത്രവും ഡോക്ടറുടെ കുറിപ്പും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
















Comments