ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണ മാസം. പൂർണ ഭക്തിയോടെ പരമശിവനെ ആരാധിക്കുന്നത് അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഈ സമയം ശിവക്ഷേത്രങ്ങളിൽ പോകുന്നതും വ്രതമനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ശ്രാവണ മാസത്തിൽ ശിവക്ഷേത്ര ദർശനം വളരെ പ്രധാനമാണ്.പുണ്യമാസത്തിൽ ഭഗവാനെ ദർശിക്കാനുള്ള സുവർണാവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഭാരതീയ സംസ്‌കാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നവയാണ് ജ്യോതിർലിംഗങ്ങൾ. ഭാരതത്തിന്റെ തെക്കേ അറ്റത്തെ രാമേശ്വരം മുതൽ ഉത്തരേന്ത്യയിലെ കേദാർനാഥ് വരെ 12 ശിവക്ഷേത്രങ്ങളാണ് ജ്യോതിർലിംഗമായി കണക്കാക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ജ്യോതിർലിംഗ ദർശനത്തിന് അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഐആർസിടിസി ആണ് പ്രത്യേക പാക്കേജുമായെത്തുന്നത്. ഭാരത് ഗൗരവ് ട്രെയിനിലാകും സഞ്ചാരികൾ യാത്ര ചെയ്യുക.
Devote yourself to Lord Shiva on the 7 Jyotirlinga Yatra by Bharat Gaurav Tourist train from Yognagri Rishikesh.
Book now on https://t.co/hZIb8RjQiT#azadikirail #IRCTC #BharatGaurav@incredibleindia @tourismgoi @RailMinIndia @AmritMahotsav @EBSB_Edumin
— IRCTC Bharat Gaurav Tourist Train (@IR_BharatGaurav) July 10, 2023
“>
ഒൻപത് രാത്രിയും പത്ത് പകലും ചേർന്നതാണ് ഭാരത് ഗൗരവ് ട്രെയിനിന്റെ പാക്കേജ്. ഭീമശങ്കർ, ഗ്രിനേശ്വർ, മഹാകാലേശ്വർ, മല്ലികാർജുന, ഓംകാരേശ്വർ, പാർളി വൈജ്‌നാഥ്, ത്രയംബകേശ്വലർ എന്നീ ഏഴ് ജ്യോതിർലിംഗങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരമാണ് റെയിൽവേ നൽകുന്നത്. ഇക്കോണമി ക്ലാസ്, സ്റ്റാൻഡേർഡ് ക്ലാസ്, കംഫർട്ട് ക്ലാസ് എന്നീ മൂന്ന് ക്ലാസുകളിൽ യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്. മുതിർന്നവർക്ക് 18,925 രൂപയും 5-11 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 15,893 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ ഒരാൾക്ക് 31,769 രൂപയും കുട്ടികൾക്ക് 25,858 രൂപയുമാണ്. കംഫർട്ട് ക്ലാസിൽ മുതിർന്നവർക്ക് 42,163 രൂപയും കുട്ടികൾക്ക് 34,072 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ടൂർ പാക്കേജിന്റെ ഭാഗമാകാൻ താത്പര്യപ്പെടുന്നവർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമേ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താവുന്നതാണ്.
















Comments