വെല്ലൂർ : ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കലക്ടര്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം . പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുടമ ബിരിയാണി ഓഫര്‍ മുന്നോട്ട് വച്ചിരുന്നു.
ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം നല്‍കിയത്. ഇത് നാട്ടുകാര്‍ ഏറ്റെടുത്തു. കേട്ടവര്‍ മുഴുവന്‍ കടയിലേക്ക് ഓടിയെത്തി. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഇതിനിടെ കലക്ടറും അവിടേയ്‌ക്കെത്തി.
കലക്ടറുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ സംഭവം വിവാദമായി . കാര്യം ശ്രദ്ധയില്‍പ്പെട്ട കലക്ടര്‍ ജനങ്ങളെ വെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു. ഇതിന് പിന്നാലെ കടയ്‌ക്ക് നഗരസഭയുടെ ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ കട പൂട്ടാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.
















Comments