ജക്കാർത്ത: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ-റഷ്യ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉഭയകക്ഷി സാമ്പത്തിക പ്രശ്‌നങ്ങളും ഇരുവരും ചർച്ച ചെയ്തു. ജക്കാർത്തയിലെ ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) പരിപാടികൾക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
‘ജക്കാർത്തയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി’ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ വെച്ച് ആസിയാൻ സെക്രട്ടറി ജനറൽ കാവോ കിം ഹോണുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യം, സൈബർ, മാരിടൈം എന്നീ മേഖലകളിലാണ് ഇരുവരുടെയും ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്തോനേഷ്യയിലും തായ്ലൻഡിലും ജൂലൈ 12-മുതൽ 18 വരെയാണ് വിദേശകാര്യ മന്ത്രി സന്ദർശനം നടത്തുക. ഇന്നും നാളെയും ആസിയാൻ കീഴിലുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗങ്ങളിൽ ജയശങ്കർ പങ്കെടുക്കും. തുടർന്ന് മെകോംഗ് ഗംഗാ കോ-ഓപ്പറേഷന്റെ മന്ത്രിമാരുടെ യോഗത്തിനായി അദ്ദേഹം തായ്ലൻഡിലേക്ക് പോകും.
Comments