മഡ്രിഡ് ; പോളണ്ടിന്റെ ഗോൾ മെഷീൻ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരം അടുത്ത സീസണിൽ കളത്തിലിറങ്ങാൻ ബാഴ്‌സ ബ്രസീലിന്റെ വണ്ടർ കിഡിനെ കൊണ്ടുവരും. ബ്രസീൽ ക്ലബ് അത്ലറ്റിക്കോ പരാനൻസിന്റെ താരമായ പതിനെട്ടുകാരനുമായി സ്പാനിഷ് ക്ലബ് കരാറിലെത്തിയെന്നാണ് വിവരം.
2024-25 സീസൺ മുതലാണ് ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവു സ്പാനിഷ് വമ്പന്മാർക്കായി പന്തുതട്ടുക. റോക്യു ഈ സീസണിന്റെ അവസാനം ടീമിനൊപ്പം ചേരും. അടുത്ത മാസം 35 വയസു തികയുന്ന ലെവൻഡോവ്‌സ്‌കിക്കു പകരം സ്‌ട്രൈക്കറായിട്ടാകും റോക്യുവിന്റെ ബാർസ അരങ്ങേറ്റം. ബ്രസീൽ ക്ലബ്ബിനു വേണ്ടി 66 കളിയിൽ 22 ഗോളുകൾ നേടിയിട്ടുണ്ട് റോക്യു.
2031വരെയാകും താരത്തിന് കരാർ നൽകുകയെന്നാണ് വിവരം. 500 മില്യൺ യൂറോയാണ് താരത്തിന്റെ റീലീസ് ക്ലോസ്.കഴിഞ്ഞ ആറുമത്സരത്തിൽ താരം ആറു ഗോളുകൾ നേടിയിരുന്നു. ബ്രസീൽ ദേശീയ ടീമിനായി മാർച്ചിൽ താരം അരങ്ങേറിയിരുന്നു. സൗത്ത് അമേരിക്കൻ അണ്ടർ20 ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരിൽ ആദ്യ പേരുകാരനാണ് റോക്യു
















Comments