മുംബൈ: ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം വിജയിക്കുന്നതിനായി ആശംസകൾ അറിയിച്ച് ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അനുപം ഖേർ എന്നിവർ ആശംസകൾ ട്വീറ്റ് ചെയ്തു. അക്ഷയ് കുമാർ തന്റെ 2019ലെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആശംസകൾ നേർന്നിരിക്കുന്നത്.
”ഐഎസ്ആർഒയുടെ ‘ജ്യോതിശാസ്ത്ര’ വിജയം എന്ന് സുനിൽ ഷെട്ടി ട്വീറ്റ് ചെയ്തപ്പോൾ ‘ഉയരാനുള്ള സമയമാണിത്’ എന്ന് അക്ഷയ് കുമാറും ‘നമ്മുടെ പതാക ഉയരത്തിൽ പറക്കട്ടെ’ എന്ന് അനുപം ഖേറും ട്വിറ്ററിൽ കുറിച്ചു. താരങ്ങൾ ഐഎസ്ആർഒയ്‌ക്ക് അഭിനന്ദനങ്ങളും അറിയിച്ചു.


അതേസമയം ഭാരതത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് വിക്ഷേപണം നടത്തും. പര്യവേഷണം വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
2019-ൽ ചന്ദ്രയാൻ-2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്ആർഒ നടത്തുന്ന പുതിയ ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 സ്വന്തമാക്കുന്നതായിരിക്കും.
















Comments