കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ, കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ കൃത്യത്തെ ന്യായീകരിച്ച് മതമൗലികവാദികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ .

കേസിലെ പ്രതികൾ തങ്ങൾക്ക് എന്നും മാതൃകയാണെന്നും , ഉദാഹരിക്കപ്പെടാൻ തക്ക യോഗ്യത ഉള്ളവരുമാണെന്നാണ് ചിലരുടെ ഫേസ്ബുക്ക് പോസ്റ്റ് . ചോര കൊടുത്ത് കിട്ടുന്ന പട്ടങ്ങളെക്കാൾ അനിർവചനീയമായ സ്ഥാനം ഞങ്ങടെ ഹൃദയത്തിൽ ഉണ്ട്. നീതിമാന്റെ പുസ്തകത്തിൽ നിങ്ങൾ തോൽക്കുകില്ല. അള്ളാഹു സത്യം ആരൊക്കെ ഒറ്റപ്പെടുത്തിയാലും നിങ്ങൾക് വേണ്ടി അറ്റുപോകാത്ത ഞങ്ങടെ കൈകൾ പ്രാർത്ഥനാനിർഭരമാകും. സഹോദരങ്ങൾ വിശ്രമിക്കുക. ഞങ്ങളും തളരുമ്പോൾ നിങ്ങടെ അടുത്തേക്ക് വരും.- എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . പല പോസ്റ്റുകളും കൈ വെട്ട് കേസിലെ പ്രതികളെ മഹാന്മാരാക്കുന്നതിന് തുല്യമായ പോസ്റ്റുകളാണ് .

കൈ വെട്ട് നടന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ ഇസ്‌ലാമോഫോബിയ ഡാമേജ് തുന്നികളുടെ മൂക്കിലൂടെ ഒലിച്ചു പോയേനെ, ടിജെ ജോസഫിന്റെ കൈ വെട്ടിയതിൽ സന്തോഷിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ, ഒന്നാമതായി ഞാനുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് . മതസ്പർദ്ധ ഉണ്ടാക്കാൻ നോക്കിയ ക്രിമിനലിനെ ഭരണകൂടം സംരക്ഷിച്ചപ്പോൾ നിയമം ജനങ്ങൾ കൈയ്യിലെടുത്താണ് ജോസഫിനെ ശിക്ഷിച്ചതെന്നും . ഇതിപ്പോൾ കൈ വെട്ടി മാത്രം എടുത്തതിന് അവരോട് നന്ദി പറയണം എന്നും ചില ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്നു.

അതേസമയം കേരളസമൂഹത്തിൽ മതമൗലികവാദികൾ എത്രത്തോളം പിടിമുറുക്കിയിരിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇത്തരം പോസ്റ്റുകളെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത് . ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചത് . 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു.
ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമാണ് കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്‌ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
















Comments