തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ഇതേ യുവാവിനൊപ്പമായിരുന്നു. ഇരുവരെയും കണ്ട് സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ ഓഫീസിൽ റൂമിലേക്ക് മാറ്റിയിരുത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബിയർ കുപ്പി ഉപയോഗിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചായിരുന്നു 20-കാരൻ പെൺകുട്ടിയെ കടത്തിയത്. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകയ്‌ക്ക് സാരമായി പരിക്കേറ്റു. പ്രതിക്കായി റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments