പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ എക്‌സൈസുക്കാർ മർദ്ദിച്ചതായി പരാതി. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു നായ്‌ക്കർപാടി സ്വദേശി നാഗരാജിനെ എക്‌സൈസുക്കാർ മർദ്ദിച്ചത്. മർദ്ദനത്തിൽ നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സൈസ് മർദ്ദനത്തെ തുടർന്ന് നാഗരാജിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. എന്നാൽ നാഗരാജ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പരിക്ക് പറ്റിതാണെന്നാണ് മട്ടത്തുക്കാട് എക്‌സൈസ് അധികൃതരുടെ വിശദീകരണം.
Comments