തിരുവനന്തപുരം : കേരളത്തിൽ പശുക്കറവയുടെ സമയം ഏകീകരിക്കാന്‍ നടപടികളെടുക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. കറവകള്‍ തമ്മിലുള്ള ഇടവേള 12 മണിക്കൂറായി വര്‍ധിപ്പിച്ചാല്‍ പാലിന്റെ ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടും. ക്ഷീരകര്‍ഷകര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാനും ഇതുമൂലം അവസരം ലഭിക്കും. പാലിന്റെ ഗുണനിലവാര നിര്‍ണയ സംവിധാനം ഏകീകരിച്ച് സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെയാണ് കറവസമയം ഏകീകരിക്കാന്‍ ശ്രമം നടത്തുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതി വഴി 90 ശതമാനം സബ്സിഡിയില്‍ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.പാല്‍ ശീതീകരിക്കുന്നതിനുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍(ബി.എം.സി) സംവിധാനം വ്യാപകമാക്കിയാല്‍ ഈ രീതി പ്രാവര്‍ത്തികമാക്കാം.
മൂന്നു വര്‍ഷം കൊണ്ടു സംസ്ഥാനത്തു നിന്നു പേവിഷബാധ നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ് പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ 3 വര്‍ഷംകൊണ്ട് മുഴുവന്‍ തെരുവ് നായ്‌ക്കള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും ചിഞ്ചു റാണി പറഞ്ഞു .
Comments