തിരുവനന്തപുരം: അന്തരിച്ച മുൻ എംഎൽഎ കെ.വി വിജയദാസിന്റെ 5.45 ലക്ഷം രൂപയുടെ ബാധ്യത ധനവകുപ്പിലെ അക്കൗണ്ടിൽ നിന്ന് എഴുതി തളളാൻ സർക്കാർ തീരുമാനിച്ചു. അന്തരിച്ച എംഎൽഎയുടെയും രാഷ്‌ട്രീയ നേതാവിന്റെയും തുക എഴുതി തളളാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിച്ചത് നേരത്തെ വിവാദമായിരുന്നു.
വിജയദാസ് വീടുനിർമ്മിക്കാൻ എടുത്ത വായ്പയിൽ മിച്ചമുളള 5.34 ലക്ഷവും വാഹനവായ്പ്പയിൽ ബാക്കിയുളള 11,000 രൂപയുമാണ് എഴുതി തളളിയത്. നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ വിജയദാസ് 2021 ജനുവരിയിലാണ് മരിച്ചത്.
എംഎൽഎയായിരുന്ന രാമചന്ദ്രൻ നായർ, എൻസിപി നേതാവ് ഉഴവൂർ വിജയൻ എന്നിവരുടെ ബാധ്യത എഴുതി തളളാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിനിയോഗിച്ചതിന്റെ കേസ് നിൽക്കുമ്പോഴാണ് സർക്കാരിന്റെ പുതിയ തീരുമാനം.
Comments