തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം. ബാലരാമപുരം വെങ്ങാനൂരിൽ മൂന്നു വയസുകാരിയെ തെരുവ് നായ ആക്രമിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കുട്ടിയ്‌ക്ക് നൽകേണ്ട പ്രാഥമിക ചികിത്സ വൈകിപ്പിച്ചെന്നാണ് ആരോപണം.
കുട്ടിയുമായി അത്യാഹിത വിഭാഗത്തിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നെന്നും കുടുംബം ചൂണ്ടികാട്ടി. ഡോക്ടർമാർ ചികിത്സ നൽകാൻ വൈകിപ്പിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതി. ആശുപത്രയിൽ നിന്നുള്ള ഇഞ്ചക്ഷന് പുറമേ, പുറത്തുനിന്ന് 4000 രൂപയുടെ മരുന്ന് വാങ്ങി നൽകേണ്ടി വന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
















Comments