തിരുവനന്തപുരം: തിരുവല്ലത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പാതിവഴിയിൽ. മലിനമായ ജലത്തിലാണ് ബലിതർപ്പണത്തിനെത്തുന്നവർ മുങ്ങി കുളിക്കേണ്ടത്. വളരെ വൈകി ടെണ്ടർ നൽകിയതാണ് മുന്നൊരുക്കങ്ങൾ വൈകാൻ കാരണമെന്നാണ് ഉയരുന്ന വിമർശനം. അറുപതിനായിരത്തോളം പേരാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണത്തിനായെത്തുന്നത്.
തർപ്പണത്തിനു ശേഷം മുങ്ങി കുളിക്കേണ്ട കടവ് വൃത്തിയാക്കിയിട്ടില്ല. മേൽനോട്ടം വഹിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല. ക്ഷേത്രത്തിൽ നിന്നും കടവിലേക്കുള്ള പാല നിർമ്മാണവും പൂർത്തിയായില്ല. വളരെ വൈകി ടെണ്ടർ നൽകിയതാണ് മുന്നൊരുക്കങ്ങളുടെ കാലതാമസത്തിന് കാരണം.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉൾപ്പടെയുള്ളവർ സ്ഥലത്ത് സന്ദർശനം നടത്തി. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അനാസ്ഥയെന്ന് ബിജെപി ആരോപിച്ചു. തിരക്ക് കൂടുന്നതിനാൽ ക്ഷേത്രപരിസരത്ത് കൂടുതൽ പോലീസുകാരെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പുലർച്ചെ 2.30 മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കുക.
















Comments