കോട്ടയം: സംക്രാന്തിയിൽ ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ലോറിയിൽ നിന്നും വീണ കയറിൽ കുടുങ്ങി മുരളി തെറിച്ചു വീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവ രാജയെ നരഹത്യ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദാരുണമായ അപകടം ഇന്നലെ പുലർച്ചെ അഞ്ചരയോട് കൂടിയാണ് നടന്നത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയിൽ നിന്ന് മീറ്ററുകളോളം കയർ നീണ്ടു കിടക്കുന്നതായും വഴിയാത്രക്കാരാനായ മുരളിയുടെ ദേഹത്ത് കുരുങ്ങി തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇടിയുടെ ആഘാതത്തിൽ തെറിച്ച മുരളി സമീപത്തെ പോസ്റ്റിൽ ഇടിച്ചു വീണു. തൽക്ഷണം തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ മുരളിയുടെ കാൽ വേർപെട്ടു. സംക്രാന്തിയിലെ ഡ്രൈക്ലീനിങ് തൊഴിലാളിയാണ് മുരളി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ജീവ രാജുവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പോലീസ് വിലയിരുത്തൽ. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായെത്തിയ ദമ്പതികളായ പെരുമ്പായിക്കാട് ഇളയിടത്ത് ബിജു വും ജോബിയും സഞ്ചരിച്ച ബൈക്കിൽ ഉടക്കിയും അപകടം ഉണ്ടായി. ബിജുവിന്റെ കാലിലും, ഭാര്യയുടെ കണ്ണിനുമാണ് പരിക്കേറ്റിരിക്കുന്നത്.
















Comments