ഇടുക്കി: ഇടുക്കിയിൽ യുവതിയെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയത് കല്യാണപ്പിറ്റേന്ന്. മിശ്ര വിവാഹം നടത്തിയതിന്റെ എതിർപ്പിനെ തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. യൂത്ത് കോൺഗ്രസ് നേതാക്കളായ 13 പേരടങ്ങുന്ന സംഘമാണ് കൊല്ലം പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഖിബയെ തട്ടികൊണ്ട് പോയത്. ഇടുക്കിയിലെ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഖിബയുടെ ബന്ധുവും കൂട്ടരും ചേർന്ന് വീടിന്റെ വാതിൽ തല്ലിതകർത്ത് ഖിബയെ കൊണ്ടുപോയത്. രഞ്ജിത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 15-നായിരുന്നു പത്തനാപുരം സ്വദശി രഞ്ജിത്തിന്റെയും മയൂർ സ്വദേശിനിയായ ഖിബയുടെയും വിവാഹം നടന്നത്. നാലുവർഷം പ്രണയത്തിലായിരുന്ന ഇവർ ഖിബയുടെ വീട്ടിൽ അറിയാതെയാണ് അമ്പലത്തിൽ വെച്ച് കല്യാണം നടത്തിയത്. കല്യാണത്തിന് ശേഷം ഖിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു. ് ബന്ധുക്കൾ ഇവരെ ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് ഇടുക്കി ഉദയഗിരിയിലെ സഹോദരിയുടെ വീട്ടിലേക്ക് ഇരുവരും എത്തുകയുമായിരുന്നു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയ്‌ക്കാണ് നാല് വാഹനങ്ങളിലായി എത്തിയ ഇരുപതോളം പേർ രഞ്ജിത്തിനെയും വീട്ടുകാരെയും മർദ്ദിച്ച ശേഷം പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. രഞ്ജിത്തിന്റെ സഹോദരി, ഭർത്താവ്, അച്ഛൻ ,കുട്ടികൾ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു.
















Comments