വയനാട്: തന്റെ വിജയത്തിന് പിന്നിൽ രക്ഷിതാക്കളും കെസിഎയും സുഹൃത്തുക്കളുമാണെന്ന് മിന്നു മണി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മിന്നും പ്രകടനം കാഴ്ച വെച്ചതിന് ശേഷം ശനിയാഴ്ച കേരളത്തിലെത്തിയ മിന്നുമണി ഇന്നാണ് വയനാട്ടിലെത്തിയത്. വയനാട് ക്രിക്കറ്റ് അസോസിയേഷനും വയനാട് പൗരാവലിയും മിന്നുമണിക്ക് സ്വീകരിക്കണം നൽകി.
വിതുമ്പി കരഞ്ഞു കൊണ്ടാണ് മിന്നുമണി നാട്ടുകാരോട് നന്ദി പ്രസംഗം നടത്തിയത്. മകളുടെ വളർച്ചയിൽ അഭിമാനം ഉണ്ടെന്ന് മിന്നു മണിയുടെ രക്ഷിതാക്കളും പറഞ്ഞു.
വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ പേര് വാനോളമുയർത്തിയ മിന്നു മണിക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണമായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശനിയാഴ്ച നൽകിയത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തിൽ സന്തോഷവതിയാണെന്ന് മിന്നു മണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ രാജ്യാന്തര മത്സരത്തിൽ തിളങ്ങിയ മിന്നു അഞ്ച് വിക്കറ്റാണ് നേടിയത്.
Comments