ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പാൻകാർഡ് വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ പാൻകാർഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ചും ഇപ്പോഴും ധാരണയില്ലാത്തവർ നിരവധിയാണ്. പാൻകാർഡ് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടായാൽ അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാൽ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ എന്നില്ല. വീട്ടിൽ ഇരുന്നും ഇത് ചെയ്യാവുന്നതാണ്. പാൻകാർഡിലെ മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടാകുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾ വീട്ടിൽ ഇരുന്ന് തന്നെ തിരുത്താവുന്നതാണ്. ആധാറും പാൻകാർഡും ലിങ്ക് ചെയ്തവർക്ക് ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
ചെയ്യേണ്ടത് ഇത്രമാത്രം….
- ആദ്യം https://www.pan.utiitsl.com/PAN_ONLINE/homeaddresschange ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഇതിന് ശേഷം നിങ്ങളുടെ പാൻകാർഡ് നമ്പർ, ആധാർ നമ്പർ, ഇമെയിൽ, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകണം.
- പാൻകാർഡിലെ വിലാസമാണ് തിരുത്തേണ്ടതെങ്കിൽ ആധാർ കാർഡിന്റെ സഹായത്തോടെ വിലാസം തിരുത്തുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇതിന് ശേഷം കാപ്ച കോഡ് കൃത്യമായി നൽകുക.
- ഇതിന് ശേഷം ഒടിപി ലഭിക്കും.
- ഒടിപി നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ പാൻ കാർഡിലെ വിലാസം ആധാർ കാർഡിലേതിന് സമാനമായി മാറും. തിരുത്തൽ പൂർണ്ണമാകുന്നതോടെ എസ്എംഎസ്, ഇമെയിൽ എന്നിവയിൽ ഇത് സംബന്ധിച്ച് സന്ദേശം ലഭിക്കും.
Comments