ന്യൂഡൽഹി: പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി വിനായക് ദാമോദർ സവർക്കർ പ്രതിമ അനാവരണം ചെയ്ത് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എയർപോർട്ടിന് പുറത്താണ് വീർ സവർക്കറുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
#WATCH | Civil Aviation Minister Jyotiraditya Scindia unveils a statue of Vinayak Damodar Savarkar, in Port Blair.
Prime Minister Narendra Modi will inaugurate the New Integrated Terminal Building of Veer Savarkar International Airport here today, via video conferencing. pic.twitter.com/MXJ5uowpWZ
— ANI (@ANI) July 18, 2023
“>
അതേസമയം പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. ഒരേ സമയം 10 വിമാനങ്ങൾ നിർത്തിയിടാനുള്ള പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്.
ഏകദേശം 710 കോടി രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ രൂപകൽപ്പന പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ചിപ്പിയുടെ ആകൃതിയോട് സാമ്യമുള്ള ഘടനയാണ് ടെർമിനലിനുള്ളത്. വിശാലമായ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം വ്യോമഗതാഗതവും ദ്വീപിലേക്കുള്ള കണക്ടിവിറ്റിയും വർദ്ധിപ്പിക്കും. മേഖലയിലെ ടൂറിസം മെച്ചപ്പെടുത്താനും ഇത് വളരെയധികം സഹായിക്കുന്നു. പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സമ്പദ് വ്യസ്ഥയ്‌ക്ക് ഉത്തേജനം നൽകുന്നതിനും ഈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തൽ
















Comments