തിരുവനന്തപുരം: ഭീകരനായ അബ്ദുൾ നാസർ മഅദനിയെ വെള്ളരി പ്രാവാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. നാളെ മറ്റൊരാൾ തീവ്രവാദത്തിന് പിടിക്കപ്പെടുമ്പോൾ ഇരവാദം മുഴക്കാനുള്ള സാഹചര്യമാണ് മഅദനിയെ ന്യായീകരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ജോസഫ് മാഷിന്റെ കൈ വെട്ടുന്നതിന് മുമ്പ് മഅദനി നടത്തിയ വിദ്വേഷ പ്രസംഗം ഇന്നും ലഭ്യമാണ്. മഅദനിയെ പോലുള്ളവരുടെ വാക്കു കേട്ടാണ് പലരും തീവ്രവാദത്തിന് ഇറങ്ങി തിരിക്കുന്നതെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു.
ഇസ്ലാമിനെതിരെ വരുന്നവരുടെ തല വെട്ടണമെന്നൊക്കെ പറയുന്നതും കേട്ട് രോമാഞ്ചം കൊണ്ട് ആരെങ്കിലും തീവ്രവാദത്തിന് ഇറങ്ങി തിരിച്ചിട്ടുണ്ടെങ്കിൽ അതിനെ എങ്ങനെ ന്യായീകരിക്കും. മഅദനി ഭീകരവാദി തന്നെയാണ്. അങ്ങനെ തന്നെ അയാളെ വിളിക്കണം. മഅദനിയെ പോലുള്ളവരെ എതിർക്കുക തന്നെ വേണം. ഇല്ലെങ്കിൽ യാക്കൂബ് മേമന് വേണ്ടി നിസ്‌കരിക്കാനും അജ്മൽ കസബിന് വേണ്ടി കണ്ണീരൊഴുക്കാനും ഇനിയും ആൾക്കാരുണ്ടാവും. മഅദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളെയല്ല വേട്ടയാടുന്നത്. ഭീകരരെയാണ് ഇവിടെ വേട്ടയാടുന്നത്.
ഭീരവാദവും താലിബാനിസവും ആഗോളതലത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല. ഓരോ മുസ്ലീം വീടുകളിലും ഭീകരവാദം അരങ്ങേറുന്നുണ്ട്. ഞാൻ ഉൾപ്പടെ ഭീകരവാദത്തിന്റെ ഇരകളാണ്. ഇസ്ലാമിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി മതവിശ്വാസികളെ ഭയപ്പെടുത്തി വെച്ചേക്കുവാണ്. അങ്ങനെ നോക്കുമ്പോൾ ഭീകരവാദം എല്ലാ വീടുകളിലുമുണ്ട്. മഅദനിയെ പോലുള്ളവർ ഭയപ്പെടുത്തി തന്നെയാണ് ഇസ്ലാം വിശ്വാസികളെ ഒപ്പം നിർത്തുന്നത്. അങ്ങനെയുള്ള മഅദനിയെ വെള്ളരി പ്രാവാക്കേണ്ട. അതിന്റെ പൂർണ ഉത്തരവാദിത്വം കേരളത്തിലെ ഭരണകർത്താക്കൾക്ക് തന്നെയാണ്. മഅദനി വെറും വർഗീയ വാദിയല്ല. ഇസ്ലാമിക തീവ്രവാദമാണ് മഅദനി നടത്തുന്നത്. മഅദനിയെ പോലുള്ളവരെപ്പറ്റി പറയുമ്പോൾ കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെ കൊണ്ടിടും. അതിലൂടെ മഅദനിയെ അവർ വെള്ളരി പ്രാവാക്കും. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്- എന്നും ആരിഫ് ഹുസൈൻ പറഞ്ഞു.
















Comments