കാൻബറ: ചെലവ് താങ്ങാനാകില്ലെന്ന് കാട്ടി ആതിഥേയത്വം വഹിക്കേണ്ട ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം പിൻമാറിയതോടെ 2026 കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് പ്രതിസന്ധിയിൽ. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മൂന്നുവർഷത്തിനകം അടുത്ത വേദി കണ്ടെത്തേണ്ട സ്ഥതിയിലാണ്. കണക്കായിരുന്ന ആദ്യ ബജറ്റ് 1.8 ബില്യണായിരുന്നെങ്കിൽ 2026 ആകുമ്പോഴേക്കും 4.8 ബില്യൺ വേണ്ടിവരുമെന്ന തിരിച്ചറിവിലാണ് പിന്മാറ്റം.
സംസ്ഥാനത്തെ നാല് മേഖലകളിലായി 12 ദിവസമായി നടത്താനിരുന്ന ഗെയിംസിന്റെ ചെലവ്, സംസ്ഥാനത്തിന് ലഭിക്കുമെന്ന് കരുതുന്ന സാമ്പത്തിക നേട്ടത്തേക്കാൾ ഏറെ ബാധ്യതയാരിക്കുമെന്ന് വിക്ടോറിയ സംസ്ഥാന മുഖ്യമന്ത്രിയായ ഡാൻ അൻഡ്രൂസ് പറഞ്ഞു. ഗെയിംസ് സംഘടിപ്പിക്കുന്നതിന് പകരം വിക്ടോറിയയിൽ 1300 പുതിയ ഭവനങ്ങൾ നിർമ്മിക്കുന്നത് പോലുള്ള മറ്റ് പദ്ധതികൾ നടപ്പിലാക്കുമെന്നും ഡാൻ ആൻഡ്ര്യൂസ് പറഞ്ഞു.
2026-ൽ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരമായ കായിക സൗകര്യങ്ങളും സർക്കാർ നിർമ്മിക്കും. ഈ പദ്ധതികൾ സംസ്ഥാനത്തുടനീളം ഏകദേശം 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഡാൻ ആൻഡ്ര്യൂസ് പറഞ്ഞു. ഇംഗ്ലണ്ടിലെ ബർമിംഗാമിൽ 2022ലാണ് ഒടുവിൽ ഗെയിംസ് നടന്നത്.
Comments