തിരുവനന്തപുരം: കോൺഗ്രസിന്റെ ജനകീയമുഖമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലും ബെംഗളൂരുവിലെ കോൺഗ്രസ് മുന്നണി യോഗം മാറ്റി വെക്കാത്തതിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽക്കാത്തത് ശരിയായ പ്രവൃത്തിയല്ലെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
‘ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരും പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വവുമാണ് ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം.’ എന്നായിരുന്നു സന്ദീപ് വാചസ്പതി കുറിച്ചത്.
ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിലായിരുന്നു പൊതുദർശനം. തുടർന്ന് ദർബാർ ഹാളിലും, കെപിസിസിയിലും പൊതുദർശനം ഉണ്ടായിരിക്കും.
സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തിഡ്രലിലും വൈകിട്ട് ഇന്ദിരാഭവനിലും പൊതുദർശനം നടക്കും. നാളെ രാവിലെ ഏഴ് മണിയ്‌ക്ക് എംസി റോഡ് വഴി കോട്ടയത്തേക്ക് വിലാപയാത്രയും ഉണ്ടാകും. തുടർന്ന് തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി വലിയ പള്ളിയിൽ സംസ്‌കാരം നടക്കും.
















Comments